കേ​ളി സെ​വ​ൻ​സ് ഫു​ട്‌​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് വ്യാ​ഴാ​ഴ്ച മു​ത​ൽ
Wednesday, September 18, 2024 5:02 PM IST
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​ൽ ഖ​ർ​ജ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മി​ന - കേ​ളി സോ​ക്ക​ർ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ര​ണ്ടാം സീ​സ​ൺ വ്യാ​ഴാ​ഴ്ച ആ​രം​ഭി​ക്കും.

എ​ല്ലാ വ്യാ​ഴാ​ഴ്ച്ച​ക​ളി​ലും രാ​ത്രി 11.30ന് ​ആ​രം​ഭി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ അ​ൽ​ഖ​ർ​ജി​ലെ യ​മാ​മ ഗ്രൗ​ണ്ടി​ലാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. മ​ത്സ​രം ഒ​ക്‌‌​ടോ​ബ​ർ 10 വ​രെ നീ​ണ്ടു​നി​ൽ​ക്കും.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഫ്യൂ​ച്ച​ർ മൊ​ബി​ലി​റ്റി യൂ​ത്ത് ഇ​ന്ത്യ എ​ഫ്‌​സി റി​യാ​ദ് - ഫു​ട്ബോ​ൾ ഫ്ര​ണ്ട്സ് അ​ൽ​ഖ​ർ​ജു​മാ​യി ഏ​റ്റു​മു​ട്ടും.

രാ​ത്രി 11ന് ​ആ​രം​ഭി​ക്കു​ന്ന ച​ട​ങ്ങു​ക​ൾ കേ​ളി കേ​ന്ദ്ര പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ക്ബാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. 14 ടീ​മു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് നോ​ക്കൗ​ട്ട് അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ക്കു​ന്ന മ​ത്സ​രം നാ​ല് ആ​ഴ്ച നീ​ണ്ടു​നി​ൽ​ക്കും.

ഒ​രു ദി​വ​സം നാ​ല് മ​ത്സ​ര​ങ്ങ​ൾ വീ​ത​മാ​ണ് ന​ട​ക്കു​ക. ഒ​ക്‌​ടോ​ബ​ർ 10ന് ​സെ​മി​ഫൈ​ന​ൽ, ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. റി​യാ​ദ് ഇ​ന്ത്യ​ൻ ഫു​ട്‌​ബോ​ൾ അ​സോ​സി​യേ​ഷ​നി​ലെ റ​ഫ​റി പാ​ന​ൽ ക​ളി നി​യ​ന്ത്രി​ക്കും.


വി​ജ​യി​ക​ൾ​ക്കു​ള്ള പ്രൈ​സ് മ​ണി മി​ന മാ​ർ​ട്ട് അ​ൽ​ഖ​ർ​ജും റ​ണ്ണേ​ഴ്‌​സ് പ്രൈ​സ് മ​ണി റൗ​ള ഫാ​മി​ലി റ​സ്റ്റോ​റ​ന്‍റും വി​ന്നേ​ഴ്സ്, റ​ണ്ണേ​ഴ്‌​സ് ക​പ്പു​ക​ൾ മും​താ​സ് റ​സ്റ്റോ​റ​ന്‍റു​മാ​ണ് സ്പോ​ൺ​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ ക​ലാം, ക​ൺ​വീ​ന​ർ റാ​ഷി​ദ് അ​ലി ചെ​മ്മാ​ട്, മു​ക്താ​ർ, മ​ൻ​സൂ​ർ ഉ​മ്മ​ർ എ​ന്നീ വൈ​സ് ചെ​യ​ർ​മാ​ന്മാ​ർ അ​ബ്ദു​ൾ സ​മ​ദ്, വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ എ​ന്നീ ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​ർ,

സാ​മ്പ​ത്തി​ക ക​മ്മി​റ്റി ക​ൺ​വീ​ന​ർ ജ​യ​ൻ പെ​രു​നാ​ട്, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ രാ​മ​കൃ​ഷ്ണ​ൻ കൂ​വോ​ട് എ​ന്നി​വ​ര​ട​ങ്ങു​ന്ന 51 അം​ഗ സം​ഘാ​ട​ക​സ​മി​തി മ​ത്സ​ര​ങ്ങ​ളു​ടെ ന​ട​ത്തി​പ്പി​നാ​യി രൂ​പി​ക​രി​ച്ചി​ട്ടു​ണ്ട്.