പ​രി​സ്ഥി​തി ചൂ​ഷ​ണം തു​ട​രു​മ്പോ​ൾ ആ​ധു​നി​ക ശാ​സ്ത്ര വി​ദ്യ​കൾ നോ​ക്കു​കു​ത്തി​ക​ളാ​കു​ന്നു: റ​വ. തോ​മ​സ് കോ​ശി
Wednesday, September 25, 2024 1:16 PM IST
അ​നി​ല്‍ സി. ​ഇ​ടി​ക്കു​ള
അ​ബു​ദാ​ബി: മ​നു​ഷ്യ​രു​ടെ പ​രി​സ്ഥി​തി ചൂ​ഷ​ണം അ​തി​രു​ക​ളി​ല്ലാ​തെ തു​ട​രു​മ്പോ​ൾ പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ നി​ത്യ സം​ഭ​വ​ങ്ങ​ളാ​കു​മെ​ന്നും ആ​ധു​നി​ക ശാ​സ്ത്ര സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ​ക്കു പോ​ലും അ​വ​യെ നേ​രി​ടാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യം സം​ജാ​ത​മാ​കു​ന്ന​തി​ലൂ​ടെ ഭാ​വി​ലോ​കം ക​ന​ത്ത വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും മാ​ർ​ത്തോ​മ്മാ സ​ഭ റാ​ന്നി നി​ല​ക്ക​ൽ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. തോ​മ​സ് കോ​ശി പ​നച്ച്മൂ​ട്ടി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യി​ലെ വെ​യ്‌​സ്(WAYS - we are at your service) സം​ഘ​ടി​പ്പി​ച്ച എ​ക്കോ സ്പി​രി​ച്ചാ​ലു​റ്റി എ​ന്ന പ​രി​സ്ഥി​തി സെ​മി​നാ​റി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


സെ​മി​നാ​റി​ൽ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ വി​വി​ധ ത​ല​ങ്ങ​ളെ പ​റ്റി ച​ർ​ച്ച ചെ​യ്തു. റ​വ. ബാ​ബു തോ​മ​സ്, അ​ജി​ത് എ. ​ചെ​റി​യാ​ൻ, ജ​യ​ൻ എ​ബ്ര​ഹാം, സു​ജ റെ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക വി​കാ​രി റ​വ. ജി​ജോ.​സി ഡാ​നി​യേ​ൽ, സ​ഹവി​കാ​രി റ​വ. ബി​ജോ തോ​മ​സ് എ​ബ്ര​ഹാം, വെ​യ്‌​സ് ക​ൺ​വീ​ന​ർ പ്ര​വീ​ൺ കു​ര്യ​ൻ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ പി.ഡി. മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.