വയനാട് പുനരധിവാസം: കേ​ളി​യു​ടെ ര​ണ്ടാം ഗ​ഡു ഇ​ന്ന് കൈ​മാ​റും
Wednesday, September 25, 2024 11:40 AM IST
റി​യാ​ദ്: വ​യ​നാ​ട് ജി​ല്ല​യി​ലെ ചൂ​ര​ൽ​മ​ല​യി​ലും മു​ണ്ട​ക്കൈ​യി​ലും അ​ട്ട​മ​ല​യി​ലും ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് കൈ​താ​ങ്ങാ​വാ​ൻ കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി പ്ര​ഖ്യാ​പി​ച്ച ഒ​രു കോ​ടി രൂ​പ​യു​ടെ ര​ണ്ടാം ഗ​ഡു ഇന്ന് ​കൈ​മാ​റും.

നാ​ട്ടി​ൽ അ​വ​ധി​യി​ലു​ള്ള കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​ര​ത്തിന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ളി​യു​ടെ മു​ൻ​കാ​ല പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​ പിണറായി വിജയന് ഫ​ണ്ട് കൈ​മാ​റും.


കേ​ര​ള സ​ർ​ക്കാ​രി​നൊ​പ്പം കൈ​കോ​ർ​ത്ത് പു​നഃ​ര​ധി​വാ​സ പ​ദ്ധ​തി​യി​ൽ ഭാ​ഗ​വാ​ക്കാ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കേ​ളി ഒ​രു കോ​ടി രൂ​പ സ​മാ​ഹ​രി​ച്ചു ന​ൽ​കു​മെ​ന്ന തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്.

ദു​ര​ന്തം ന​ട​ന്ന് ര​ണ്ടാം ദി​നം ത​ന്നെ പ്ര​വാ​സ ലോ​ക​ത്തു​നി​നു​ള്ള ആ​ദ്യ സ​ഹാ​യ​മാ​യി 10 ല​ക്ഷം രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കേ​ളി കൈ​മാ​റി​യി​രു​ന്നു.