റിയാദ്: മലയാളി നഴ്സ് സൗദിയിൽ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ സ്വദേശി ഡെൽമ ദിലീപ്(26) ആണ് മരിച്ചത്. മദീന മൗസലാത്ത് ആശുപത്രിയിലെ നഴ്സായിരുന്നു.
ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. സംസ്കാരം പിന്നീട്. നെല്ലായി വയലൂർ ഇടശേരി ദിലീപിന്റെയും ലീനയുടെയും മകളാണ്. സഹോദരി: ഡെന്ന.