ദേര: ദുബായിയിൽ ഗോഡൗണിൽ തീപിടിത്തം. ഇന്ന് രാവിലെ ദുബായി ദേരയിലെ അബു ബക്കര്‍ അല്‍ സിദ്ദിഖ് മെട്രോ സ്റ്റേഷന് സമീപമുള്ള ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്.
തീപിടിത്തത്തിന് പിന്നാലെ പ്രദേശത്താകെ കറുത്ത പുക വ്യാപിച്ചിട്ടുണ്ട്. തുടർന്ന് അഗ്നിശമനസേന തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കാരണം സംബന്ധിച്ച് ദുബായി സിവിൽ ഡിഫൻസ് അധികൃതരുടെ ഔദ്യോഗിക പ്രസ്താവന ഇതുവരെ പുറത്തുവന്നിട്ടില്ല.