ചെ​ന്നൈ​യി​ൽ നി​ന്ന് ദു​ബാ​യി​യിലേ​ക്ക് പു​റ​പ്പെ​ടേ​ണ്ട വി​മാ​ന​ത്തി​ൽ നി​ന്ന് പു​ക
Wednesday, September 25, 2024 11:02 AM IST
ചെ​ന്നൈ: ചെ​ന്നൈ​യി​ൽ നി​ന്ന് ദു​ബാ​യി​യിലേ​ക്ക് പു​റ​പ്പെ​ടേ​ണ്ട വി​മാ​ന​ത്തി​ൽ നി​ന്ന് പു​ക ഉ​യ​ർ​ന്നു. ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് യാ​ത്ര​ക്കാ‍​ർ ക​യ​റു​ന്ന​തി​ന് മു​മ്പാ​ണ് എ​മ​റേ​റ്റ്സ് വി​മാ​ന​ത്തി​ൽ നി​ന്ന് പു​ക ഉ​യ​ർ​ന്ന​ത്.

ഉ​ട​ൻ ത​ന്നെ അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി വെ​ള്ള​മൊ​ഴി​ച്ച് പു​ക കെ​ടു​ത്തി. വി​മാ​ന​ത്തി​ൽ ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന​തി​നി​ടെ​യാ​ണ് പു​ക ക​ണ്ട​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.


ഏ​താ​ണ്ട് 320 യാ​ത്ര​ക്കാ​ർ ഈ ​സ​മ​യം വി​മാ​ന​ത്തി​ൽ ക​യ​റാ​നാ​യി ടെ​ർ​മി​ന​ലി​ലും ലോ​ഞ്ചി​ലും ത​യാ​റാ​വു​ക​യാ​യി​രു​ന്നു. രാ​ത്രി പ​ത്തി​നു ചെ​ന്നൈ​യി​ൽ നി​ന്ന് പു​റ​പ്പെ​ടേ​ണ്ട വി​മാ​ന​മാ​യി​രു​ന്നു.