കെ​ടിഎംസിസി ടാ​ല​ന്‍റ് ടെ​സ്റ്റ്: അ​ഹ​മ്മ​ദീ ച​ർ​ച്ച് ഓ​ഫ് ഗോ​ഡിന് ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ്
Thursday, September 19, 2024 2:21 AM IST
റെജു ഡാനിയേൽ
കു​വൈ​റ്റ് സിറ്റി: കു​വൈ​റ്റ് ടൗ​ൺ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ൻ (കെ​ടിഎംസിസി) ​സം​ഘ​ടി​പ്പി​ച്ച ടാ​ലന്‍റ് ടെ​സ്റ്റി​ൽ അ​ഹ​മ്മ​ദി ച​ർ​ച്ച് ഗോ​ഡ് ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി. 30 സ​ഭ​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 500ൽ ​പ​രം മ​ത്സ​രാ​ഥിക​ൾ പ​ങ്കെ​ടു​ത്ത ടാ​ല​ന്‍റ് ടെ​സ്റ്റി​ൽ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ സെ​ന്‍റ് പീ​റ്റേ​ഴ്സ് സിഎ​സ്ഐ ​ച​ർ​ച്ചും സെ​ന്‍റ് തോ​മ​സ് ഇ​വാ​ൻ​ജലി​ക്ക​ൽ ച​ർ​ച്ചും ക​ര​സ്ഥ​മാ​ക്കി.

നാ​ഷ​ണ​ൽ ഇ​വാ​ൻ​ജെ​ലി​ക്ക​ൽ കോ​മ്പൗ​ണ്ടി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ അ​സം​ബ്ലി​സ് ഓ​ഫ് ഗോ​ഡ് മ​ല​യാ​ളം ഡി​സ്റ്റി​ക് സൂ​പ്ര​ണ്ട് റ​വ. ടി.​ ജെ. സാ​മു​വേ​ൽ ഉ​ദ്ഘ​ടാ​നം ചെ​യ്തു. പ്ര​തി​ഭ സം​ഗ​മം എ​ന്ന പ്ര​ത്യേ​ക പ്ര​സി​ദ്ധി​ക​ര​ണം കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ പ്രേം​കു​മാ​ർ പ്ര​കാ​ശ​നം ചെ​യ്തു.




15 വ്യ​ത്യ​സ്ത വേ​ദി​ക​ളി​ലാ​യി 20 പ​രം മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. ആ​യി​ര​ത്തി​ൽ​പ​രം കാ​ണി​ക​ൾ മ​ത്സ​ര​ങ്ങ​ളി​ൽ ഉ​ട​നീ​ളം പ​ങ്കെ​ടു​ത്തു. കെടിഎംസിസി ​പ്ര​സി​ഡ​ന്‍റ് വി​നോ​ദ് കു​ര്യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മാ​പ​ന സ​മ്മേ​ള​നം പ്രേം​കു​മാ​ർ സ​മ്മാ​ന​ദാ​ന​വും ഉ​ദ്ഘാ​ട​ന​വും സ​മ്മാ​ന​ദാ​ന​വും നി​ർ​വ​ഹി​ച്ചു.

അ​ജോ​ഷ് മാ​ത്യു ക​ൺ​വീ​ന​റാ​യും ഷി​ബു വി. ​സാം കോഓ​ർ​ഡി​നേ​റ്റ​റാ​യും നൂ​റി​ൽ​പ​രം ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ടാ​ല​ന്‍റ് ടെ​സ്റ്റി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു.