സീ​താ​റാം യെ​ച്ചൂ​രി​യു​ടെ വി​യോ​ഗം: കൈ​ര​ളി ഫു​ജൈ​റ അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു
Wednesday, September 18, 2024 12:18 PM IST
ഫു​ജൈ​റ: സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു. കൈ​ര​ളി ഓ​ഫീ​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജീ​വി​ത​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​മു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു.

കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് ബൈ​ജു രാ​ഘ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​രോ​ഗ​മ​ന പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കും മ​തേ​ത​ര - ജ​നാ​ധി​പ​ത്യ ശ​ക്തി​ക​ൾ​ക്കും വ​ലി​യ ന​ഷ്‌​ട​മാ​ണ് യെ​ച്ചൂ​രി​യു​ടെ വി​യോ​ഗ​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.

യെ​ച്ചൂ​രി​യു​ടെ സാ​ന്നി​ധ്യം അ​നി​വാ​ര്യ​മാ​യ ഒ​രു കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ആ ​ശ​ബ്‌​ദം നി​ല​ച്ചു​പോ​യ​തെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​വും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും എ​ന്നും ഓ​ർ​മി​ക്ക​പ്പെ​ടു​മെ​ന്നും​കൈ​ര​ളി ര​ക്ഷാ​ധി​കാ​രി​യും ലോ​ക കേ​ര​ള​സ​ഭാം​ഗ​വു​മാ​യ സൈ​മ​ൻ സാ​മു​വേ​ൽ അ​നു​സ്മ​രി​ച്ചു.


കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി മു​ൻ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ഓ​മ​ല്ലൂ​ർ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജോ. ​സെ​ക്ര​ട്ട​റി വി​ത്സ​ൺ പ​ട്ടാ​ഴി, ഫു​ജൈ​റ യൂ​ണി​റ്റ് ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് കു​മാ​ർ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗം ഉ​മ്മ​ർ ചോ​ല​യ്ക്ക​ൽ, കോ​ർ​ഫ​ക്കാ​ൻ യൂ​ണി​റ്റ് ട്ര​ഷ​റ​ർ ജി​ജു ഐ​സ​ക്ക് എ​ന്നി​വ​ർ സം​സാ​രി​ച്ചു.