നി​ശ​ബ്‌​ദ തൊ​ഴി​ലാ​ളി വ​ർ​ഗ​ത്തി​ന്‍റെ ശ​ബ്‌​ദം; എം.​എം. ലോ​റ​ൻ​സി​നെ അ​നു​സ്മ​രി​ച്ച് കേ​ളി
Tuesday, September 24, 2024 11:36 AM IST
റി​യാ​ദ്: മു​തി​ർ​ന്ന സി​പി​എം നേ​താ​വ് എം.​എം. ലോ​റ​ൻ​സി​ന്‍റെ വി​യോ​ഗ​ത്തി​ൽ കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അ​നു​ശോ​ചി​ച്ചു. സ്വാ​ത​ന്ത്ര്യ​സ​മ​ര പോ​രാ​ളി, സി​പി​എം കേ​ന്ദ്ര​ക്ക​മ്മി​റ്റി അം​ഗം, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യ​റ്റ് അം​ഗം, എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി, എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ, സി​ഐ​ടി​യു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ലോ​ക്സ​ഭാ അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹം അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ട്ട തൊ​ഴി​ലാ​ളി വ​ർ​ഗ​ത്തി​ന്‍റെ അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ച്ച ഉ​ത്ത​മ പോ​രാ​ളി​യാ​യി​രു​ന്നു.


നി​ശ​ബ്‌​ദ​മാ​യി പ​ണി​യെ​ടു​ത്തി​രു​ന്ന തോ​ട്ടി​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ശ​ബ്‌​ദം ഉ​ണ്ടെ​ന്നും അ​വ​രി​ല്‍ അ​ഭൂ​ത​പൂ​ര്‍​വ​മാ​യ ഐ​ക്യ​മു​ണ്ടെ​ന്നും ലോ​ക​ത്തെ അ​റി​യി​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹം വ​ഹി​ച്ച പ​ങ്ക് ത്യാ​ഗോ​ജ്വ​ല​മാ​ണെ​ന്നും കേ​ളി ക​ലാ​സാം​സ​കാ​രി​ക വേ​ദി ര​ക്ഷാ​ധി​കാ​രി സ​മി​തി ഇ​റ​ക്കി​യ അ​നു​ശോ​ച​ന കു​റി​പ്പി​ൽ പ​റ​ഞ്ഞു.