ലു​ലു ഓ​ണാ​ഘോ​ഷം; വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു
Wednesday, September 18, 2024 4:27 PM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: ലു​ലു ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ലു​ലു അ​ൽ​റാ​യ് ഔ​ട്ട്‌​ലെ​റ്റി​ൽ ആ​വേ​ശ​ക​ര​മാ​യ വ​ടം​വ​ലി മ​ത്സ​രം ന​ട​ന്നു. ക​ടു​ത്ത മ​ത്സ​ര​വും വ​മ്പി​ച്ച ജ​നപ​ങ്കാ​ളി​ത്ത​വും കൊ​ണ്ട് മ​ത്സ​ര​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​യി.

അ​ൽ​വാ​സാ​ൻ, ബ​യാ​റ, നൂ​ർ ഓ​യി​ൽ, ല​ണ്ട​ൻ ഡ​യ​റി എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ ക​മ്പ​നി​ക​ൾ സ്പോ​ൺ​സ​ർ ചെ​യ്ത മ​ത്സ​ര​ത്തി​ൽ 14 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ളു​ടെ ഏ​കോ​പ​നം കു​വൈ​റ്റ് കേ​ര​ള ട​ഗ് ഓ​ഫ് വാ​ർ അ​സോ​സി​യേ​ഷ​ൻ(കെ​കെ​ടി​എ) നി​യ​ന്ത്രി​ച്ചു.

ലു​ലു കു​വൈ​റ്റി​ന്‍റെ ഉ​ന്ന​ത മാ​നേ​ജ്‌​മെ​ന്‍റു​ക​ളു​ടെ​യും സ്‌​പോ​ൺ​സ​ർ ചെ​യ്യു​ന്ന ക​മ്പ​നി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളു​ടെ​യും സാ​ന്നി​ധ്യത്തി​ൽ വി​ജ​യി​ക​ളാ​യ ടീ​മു​ക​ൾ​ക്ക് കാ​ഷ് പ്രൈ​സു​ക​ളും ട്രോ​ഫി​ക​ളും കൈ​മാ​റി.



ഒ​ന്നാം സ​മ്മാ​ന ജേ​താ​ക്ക​ളാ​യ "ഫ്ര​ണ്ട്സ് ഓ​ഫ് കു​വൈ​റ്റ്' 400 ദി​നാ​റും ര​ണ്ടാം സ​മ്മാ​നം നേ​ടി​യ "ആ​ഹാ കു​വൈ​റ്റ് ബ്ര​ദേ​ഴ്സി​ന്' 300 ദി​നാ​റും മൂ​ന്നാം സ​മ്മാ​ന ജേ​താ​ക്ക​ളാ​യ "ഫ്ര​ണ്ട്സ് ഓ​ഫ് ര​ജീ​ശ്' 200 ദി​നാ​റും നാ​ലാം സ്ഥാ​ന​ക്കാ​രാ​യ "ബ്ര​ദേ​ഴ്സ് ഓ​ഫ് ഐഎകെ 100 ദി​നാ​റും നേ​ടി. പ​ങ്കെ​ടു​ത്ത ഓ​രോ ടീ​മി​നും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ച്ചു.

ലു​ലു ഓ​ണം സെ​ലി​ബ്രേ​ഷ​ൻ​സ് വ​ടം​വ​ലി മ​ത്സ​രം ശാ​രീ​രി​ക ശ​ക്തി​യു​ടെ പ​രീ​ക്ഷ​ണം മാ​ത്ര​മ​ല്ല, ഓ​ണം പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ഐ​ക്യ​ത്തി​ന്‍റെ​യും ടീം ​വ​ർ​ക്കിന്‍റെ​യും സ​മ്പ​ന്ന​മാ​യ സാം​സ്കാ​രി​ക പൈ​തൃ​ക​ത്തി​ന്‍റെ​യും ആ​ഘോ​ഷം കൂ​ടി​യാ​യി​രു​ന്നു.

പ​രി​പാ​ടി​യു​ടെ ഉ​ജ്വ​ല വി​ജ​യ​ത്തി​ന് സം​ഭാ​വ​ന ന​ൽ​കി​യ സ്പോ​ൺ​സ​ർ​മാ​ർ​ക്കും പ​ങ്കാ​ളി​ക​ൾ​ക്കും കെ​കെ​ടി​എയ്ക്കും ​ആ​വേ​ശ​ഭ​രി​ത​രാ​യ പ്രേ​ക്ഷ​ക​ർ​ക്കും ലു​ലു ഹൈ​പ്പ​ർ ​മാ​ർ​ക്ക​റ്റ് ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി അ​റി​യി​ച്ചു.