പാടൂർ ഹോളിക്രോസ് പള്ളി തിരുനാൾ ഇന്നും നാളെയും
1593065
Saturday, September 20, 2025 1:52 AM IST
വടക്കഞ്ചേരി: പാടൂർ ഹോളിക്രോസ് ദേവാലയത്തിലെ തിരുനാളിന് തുടക്കമായി. ഇന്നലെ വൈകുന്നേരം വികാരി ഫാ. ആനന്ദ് അമ്പൂക്കൻ തിരുനാളിന് തുടക്കം കുറിച്ച് കൊടിയേറ്റ് കർമം നിർവഹിച്ചു. തുടർന്ന് ലദീഞ്ഞ്, കുർബാന എന്നീ തിരുകർമങ്ങൾ നടന്നു.
ഇന്ന് വൈകുന്നേരം നാലിന് രൂപം എഴുന്നള്ളിപ്പ്. അഞ്ചിന് ആഘോഷമായ തിരുനാൾ കുർബാന. സന്ദേശം, ലദീഞ്ഞ് തത്തമംഗലം ഫൊറോന പള്ളി അസിസ്റ്റന്റ് വികാരി ഫാ. സൈമൺ കൊള്ളന്നൂർ കാർമികത്വം വഹിക്കും. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ. പ്രധാന തിരുനാൾ ദിവസമായ നാളെ വൈകുന്നേരം നാലിന് ആഘോഷമായ തിരുനാൾ കുർബാന. സന്ദേശം, ലദീഞ്ഞ്. തച്ചനടി പള്ളി വികാരി ഫാ. ബിനു പൊൻകാട്ടിൽ കാർമികനാകും.
തുടർന്ന് ചീനിക്കോട് ജംഗ്ഷനിലേക്ക് പ്രദക്ഷിണം, കുരിശിന്റെ ആശീർവാദം, സ്നേഹവിരുന്ന്. 22ന് രാവിലെ ആറരക്ക് പരേത സ്മരണ. കുർബാന, ഒപ്പീസ് എന്നിവയോടെ തിരുനാളിന് സമാപനമാകും. വികാരി ഫാ. ആനന്ദ് അമ്പൂക്കൻ, കൈക്കാരന്മാരായ ജോസ് തുണിയമ്പ്രാൽ, ഷാജി ഈരേത്ര എന്നിവരുടെ നേതൃത്വത്തിലാണ് തിരുനാൾ പരിപാടികൾ.