മണ്ണാർക്കാട് സബ് ജില്ലാ റെസ്ലിംഗ്: എംഇഎസ് സ്കൂൾ ചാമ്പ്യൻമാർ
1593062
Saturday, September 20, 2025 1:52 AM IST
മണ്ണാർക്കാട്: എംഇഎസ് കോളജിൽ നടന്ന ഉപജില്ലാ റെസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ എംഇഎസ് ഹയർ സെക്കൻഡറി സ്കൂൾ 49 പോയിന്റുനേടി ഈ വർഷവും ഓവറോൾ ചാമ്പ്യന്മാരായി. 31 പോയിന്റുനേടി കല്ലടി ഹൈസ്കൂൾ രണ്ടാംസ്ഥാനവും കരസ്ഥമാക്കി. ഉദ്ഘാടനം കല്ലടി കോളജ് കായിക വിഭാഗം അധ്യാപകൻ ഡോ. സലീജ് നിർവഹിച്ചു. ഉപജില്ലാ സ്കൂൾ സ്പോർട്സ് ആൻഡ് ഗെയിംസ് ഓർഗനൈസിംഗ് സെക്രട്ടറി കെ.ജെ. സെബാസ്റ്റ്യൻ അധ്യക്ഷനായി. മണ്ണാർക്കാട് എഇഒ അബൂബക്കർ മുഖ്യാതിഥിയായി. സംസ്ഥാന റെസ്ലിംഗ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ഹംസ, രാജഗോപാലൻ, റെസ്ലിംഗ് അസോസിയേഷൻ പ്രസിഡന്റ് വിനയൻ പ്രസംഗിച്ചു.