ജില്ലാ സഹോദയ സ്കൂൾ കലോത്സവം സിംഫണി- 2025ന് തുടക്കം
1592790
Friday, September 19, 2025 1:31 AM IST
പാലക്കാട്: ജില്ലാ സഹോദയ സ്കൂൾ കലോത്സവം - സിംഫണി 2025ന് ചന്ദ്രനഗർ ഭാരതമാതാ സിഎംഐ പബ്ലിക് സ്കൂളിൽ തുടക്കം. സിനിമാതാരം രമേഷ് പിഷാരടി കലോത്സവം ഉദ്ഘാടനം ചെയ്തു.
ജില്ലാ സഹോദയ സ്കൂൾ കോംപ്ലക്സ് പ്രസിഡന്റ് ഷാജി കെ. തയ്യിൽ അധ്യക്ഷത വഹിച്ചു. ഭാരതമാത സിഎംഐ സ്കൂൾ പ്രിൻസിപ്പൽ ഫാ. ലിന്റേഷ് ആന്റണി സ്വാഗതം പറഞ്ഞു. സഹോദയ സ്കൂൾ കോംപ്ലക്സ് വൈസ് പ്രസിഡന്റ് ഫാ. ജോഷി പുലിക്കോട്ടിൽ, ഭാരതമാതാ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ. ഫിലിപ്സ് പനയ്ക്കൽ എന്നിവർ പ്രസംഗിച്ചു. സഹോദയ സ്കൂൾ കോംപ്ലക്സ് സെക്രട്ടറി കെ. സോണിയ നന്ദി പറഞ്ഞു.
മേളയുടെ ആദ്യദിനം അവസാന റിപ്പോർട്ടുകൾപ്രകാരം 191 ഓവറോൾ പോയിന്റുമായി പട്ടാന്പി എംഇഎസ് ഇന്റർനാഷണൽ സ്കൂളാണ് ഒന്നാംസ്ഥാനത്ത്.
184 പോയിന്റുമായി പാലക്കാട് സെന്റ് റാഫേൽസ് കത്തീഡ്രൽ സ്കൂളാണ് രണ്ടാംസ്ഥാനത്ത്. പാലക്കാട് ലയണ്‍സ് സ്കൂൾ (180), ഭാരതമാത സിഎംഐ പബ്ലിക് സ്കൂൾ (163), ഷൊർണൂർ കാർമൽ സ്കൂൾ (159) എന്നിവരാണ് തൊട്ടുപിന്നിൽ.