ആ​ല​ത്തൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ലെ പു​ത്ത​ൻ കു​ളം ന​വീ​ക​രി​ക്കാ​ൻ 5 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. പു​തി​യ​ങ്കം മേ​തി​ൽ ഹ​രി​ദാ​സ് ആ​ല​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ കു​ളം തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചാ​ണ് ന​വീ​ക​രി​ക്കു​ന്ന​ത്. കു​ളി​ക്ക​ട​വ് കെ​ട്ടു​വാ​നും സൈ​ഡു​ക​ൾ വൃ​ത്തി​യാ​ക്കി പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് കു​ളി​ക്കു​വാ​നും കു​ട്ടി​ക​ൾ​ക്ക് നീ​ന്ത​ൽ പ​ഠ​നം സ​മീ​പ​വാ​സി​ക​ൾ​ക്ക് കൃ​ഷി​ക്ക് വെ​ള്ളം ഉ​പ​യോ​ഗി​ക്ക​ൽ എ​ന്നീ രീ​തി​ക​ളി​ൽ പ്ര​യോ​ജ​ന​ക​ര​മാ​കു​ന്ന ത​ര​ത്തി​ലാ​ണ് കു​ള​ത്തി​ന്‍റെ ന​വീ​ക​ര​ണം.

ഇ​ത് പു​തി​യ​ങ്കം മേ​തി​ൽ വീ​ട്ടു​കാ​രു​ടെ കു​ടും​ബകു​ള​മാ​ണെ​ന്നും ഈ കു​ള​ത്തി​ലേ​ക്ക് വേ​ട്ട​യ്ക്ക​രു​മൻ ക്ഷേ​ത്ര​ത്തി​ൽ നി​ന്നും 50 മീ​റ്റ​ർ മാ​ത്ര​മേ ദൂ​ര​മു​ള്ളൂ എ​ന്ന​ത് കൊ​ണ്ട് ക്ഷേ​ത്ര​ത്തി​ലേ​ക്ക് വ​രു​ന്ന​വ​ർ​ക്ക് കു​ളി​ക്കു​വാ​ൻ കൂ​ടി ഇ​ത് ഉ​പ​കാ​ര​പ്ര​ദ​മാ​കു​മെ​ന്ന് വാ​ർ​ഡ് മെം​ബ​ർ ലീ​ല ശ​ശി പ​റ​ഞ്ഞു.