നെഹ്റു എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ദേശീയ ഇന്നൊവേറ്റർ സമ്മേളനം
1593060
Saturday, September 20, 2025 1:52 AM IST
കോയമ്പത്തൂർ: തിരുമലയമ്പാലയം നെഹ്റു കോളജിലെ എൻജിഐ ടിബിഐയിൽ ഡോ.എ.പി.ജെ. അബ്ദുൾ കലാം കാമ്പസിൽ 2025 ലെ ദേശീയ ഇന്നൊവേറ്റർ സമ്മേളനം നടന്നു.
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്ആർഒ) ചെയർമാൻ ഡോ. വി. നാരായണൻ സമാപന ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. പി.കെ. ദാസ് സർവകലാശാലയുടെ ചാൻസലറും നെഹ്റു എഡ്യുക്കേഷണൽ ഗ്രൂപ്പ് ചെയർമാനും എക്സിക്യൂട്ടീവ് ട്രസ്റ്റിയും ഇന്ത്യ-മൗറീഷ്യസ് ഓണററി ട്രേഡ് കമ്മീഷണറുമായ ഡോ.പി. കൃഷ്ണദാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പി.കെ. ദാസ് സർവകലാശാലയുടെ പ്രോ-ചാൻസലറും നെഹ്റു എഡ്യുക്കേഷണൽ ഗ്രൂപ്പ് സിഇഒയും സെക്രട്ടറിയുമായ ഡോ.പി. കൃഷ്ണകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ശാസ്ത്ര സാങ്കേതിക വകുപ്പ് (ന്യൂഡൽഹി), ടെക്നോളജി ട്രാൻസ് ലേഷൻ ആൻഡ് ഇന്നൊവേഷൻ യൂണിറ്റിലെ ഗവേഷകൻ ഡോ. രവീന്ദർ കൗർ, വിശിഷ്ടാതിഥിയായി പങ്കെടുത്തു.
പി.കെ. ദാസ് യൂണിവേഴ്സിറ്റി നോമിനേറ്റഡ് വൈസ് ചാൻസലർ, നെഹ്രു എഡ്യുക്കേഷണൽ ഗ്രൂപ്പ് അക്കാദമിക് ആൻഡ് അഡ്മിനിസ്ട്രേറ്റീവ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.എച്ച്.എൻ. നാഗരാജ സ്വാഗത പ്രസംഗം നടത്തി.
നേരത്തെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയും കോയമ്പത്തൂർ എന്റർപ്രണേഴ്സ് ഓർഗനൈസേഷൻ പ്രസിഡന്റുമായ എം. പ്രേംകുമാർ സ്വാഗത പ്രസംഗം നടത്തി. പി.കെ. ദാസ് യൂണിവേഴ്സിറ്റി നോമിനേറ്റഡ് രജിസ്ട്രാർ ഡോ.പി. അനിരുദ്ധൻ സ്വാഗത പ്രസംഗം നടത്തി.
രാജ്യത്തുടനീളമുള്ള ഏകദേശം 1000 സ്റ്റാർട്ടപ്പ് ഇന്നൊവേറ്റർമാർ സമ്മേളനത്തിൽ പങ്കെടുത്തു. 100 ലധികം സ്റ്റാർട്ടപ്പ് ഇന്നൊവേഷനുകൾ പ്രദർശിപ്പിച്ചു. ആരോഗ്യം, പരിസ്ഥിതി, ഗതാഗതം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ 35 ലധികം നൂതന പദ്ധതികൾ ശ്രദ്ധ നേടി.