കനാൽബണ്ടിൽ മാലിന്യംതള്ളുന്നവരെ പിടികൂടണമെന്ന് ആവശ്യം
1592795
Friday, September 19, 2025 1:31 AM IST
തത്തമംഗലം: മൂപ്പൻകുളം ഇടതുകനാൽ ബണ്ടിൽ മാലിന്യം തള്ളുന്നവരെ പിടികൂടി പിഴയടപ്പിക്കണമെന്ന് ആവശ്യം. രാത്രിസമയങ്ങളിൽ ഇരുചക്രവാഹനങ്ങളിലാണ് പ്ലാസ്റ്റിക്കും വ്യാപാരസ്ഥാപനങ്ങളിലെ മാലിന്യങ്ങളാണ് കനാൽബണ്ടിൽ തള്ളുന്നത്. മഴ ചാറുന്നതോടെ മാലിന്യം കനാലിലേക്ക് ഒഴുകിയെത്തുകയാണ്.
ഇവ വെള്ളമിറക്കുന്ന ബ്രാഞ്ച് കനാലുകൾവഴി നെൽപ്പാടങ്ങളിലാണ് എത്തിച്ചേരുന്നത്. മിക്ക കവറുകളും മണ്ണിൽ ദ്രവിച്ച് പോവാത്ത തരം പ്ലാസ്റ്റിക് കവറുകളാണ്. ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് അധികൃതർ ചില സ്ഥലങ്ങളിൽ റോഡരികിൽ മാത്രമാണ് മാലിന്യം തള്ളുന്നതു ശിക്ഷാർഹമെന്ന് ബോർഡ് വെച്ചിരിക്കുന്നത്. സ്ഥിരമായി മാലിന്യം തള്ളുന്ന സ്ഥലങ്ങളിൽ സോളാർ ലാമ്പുകളും കാമറകളും സ്ഥാപിച്ച് പ്രതികളെ പിടികൂടണമെന്നാണ് ആവശ്യം. മാലിന്യം കുമിയുന്ന സ്ഥലങ്ങളിലെല്ലാം തെരുവുനായ്ക്കളും വ്യാപകമായിട്ടുണ്ട്.