സെ​ന്‍റ് റാ​ഫേ​ൽ​സ് മു​ന്നി​ൽ, എം​ഇ​എ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ര​ണ്ടാ​മ​ത്

പാ​ല​ക്കാ​ട്: ഭാ​ര​ത​മാ​ത സി​എം​ഐ പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ന്നു​വ​രു​ന്ന ജി​ല്ലാ സ​ഹോ​ദ​യ ക​ലോ​ത്സ​വ​ത്തി​ലെ ര​ണ്ടാം​ദി​നം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ക​ലാ​കി​രീ​ട​ത്തി​നാ​യി സ്കൂ​ളു​ക​ൾ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം തു​ട​രു​ന്നു. നൂ​റി​ൽ​പ്പ​രം ഇ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ക​ലോ​ത്സ​വം ഇ​ന്നു സ​മാ​പി​ക്കും.

പാ​ല​ക്കാ​ട് സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ൽ സ്്കൂ​ൾ 506 പോ​യി​ന്‍റോ​ടെ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു. 435 പോ​യി​ന്‍റോടെ പ​ട്ടാ​ന്പി എം​ഇ​എ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്.
കാ​റ്റ​ഗ​റി ഒ​ന്ന് വി​ഭാ​ഗ​ത്തി​ൽ പാ​ല​ക്കാ​ട് സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ൽ സ്കൂ​ൾ 67 പോ​യി​ന്‍റോ​ടെ ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. 61 പോ​യി​ന്‍റു​മാ​യി പാ​ല​ക്കാ​ട് ല​യ​ണ്‍​സ് സ്കൂ​ൾ ര​ണ്ടാ​മ​തും 59 പോ​യി​ന്‍റു​മാ​യി ഷൊ​ർ​ണൂ​ർ കാ​ർ​മ​ൽ സ്കൂ​ൾ മൂ​ന്നാ​മ​തു​മാ​ണ്.

കാ​റ്റ​ഗ​റി ര​ണ്ടി​ൽ 103 പോ​യി​ന്‍റു​മാ​യി പ​ട്ടാ​ന്പി എം​ഇ​എ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ ഒ​ന്നാ​മ​താ​ണ്. 98 പോ​യി​ന്‍റോ​ടെ പാ​ല​ക്കാ​ട് ഭാ​ര​ത​മാ​ത സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ ര​ണ്ടാ​മ​തും 96 പോ​യി​ന്‍റോ​ടെ സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ൽ സ്കൂ​ൾ മൂ​ന്നാ​മ​തു​മാ​ണ്.

കാ​റ്റ​ഗ​റി മൂ​ന്നി​ൽ 151 പോ​യി​ന്‍റോടെ സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ൽ സ്കൂ​ൾ ഒ​ന്നാ​മ​തു​ണ്ട്. പാ​ല​ക്കാ​ട് ല​യ​ണ്‍​സ് സ്കൂ​ൾ 143 പോ​യി​ന്‍റോടെ ര​ണ്ടാ​മ​തും 139 പോ​യി​ന്‍റോടെ പ​ട്ടാ​ന്പി എം​ഇ​എ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ മൂ​ന്നാ​മ​തു​മാ​ണ്.

കാ​റ്റ​ഗ​റി നാ​ലി​ൽ 158 പോ​യി​ന്‍റോ​ടെ സെ​ന്‍റ് റാ​ഫേ​ൽ​സ് സ്കൂ​ൾ ഒ​ന്നും 153 പോ​യി​ന്‍റോ​ടെ എം​ഇ​എ​സ് ഇ​ന്‍റ​ർ​നാ​ഷ​ണൽ സ്കൂ​ൾ ര​ണ്ടും 123 പോ​യി​ന്‍റോ​ടെ ല​ക്ഷ്മി​നാ​രാ​യ​ണ വി​ദ്യാ​നി​കേ​ത​ൻ മൂ​ന്നാ​മ​തു​മു​ണ്ട്. പൊ​തു​വി​ഭാ​ഗ​ത്തി​ൽ എം​ഇ​എ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ന് 40 ഉം ​മൗ​ണ്ട് സീ​ന പ​ബ്ലി​ക് സ്കൂ​ളി​ന് 36 ഉം ​സെ​ന്‍റ് റാ​ഫേ​ൽ​സ് സ്കൂ​ളി​ന് 34 ഉം ​പോ​യി​ന്‍റ് ല​ഭി​ച്ചി​ട്ടു​ണ്ട്.