ചുള്ളിയാർ ഡാമിൽ അനധികൃതമായി മണ്ണുകടത്തിയെന്നു പരാതി
1593061
Saturday, September 20, 2025 1:52 AM IST
മുതലമട: ചുള്ളിയാർഡാം റോഡരികിൽ അനധികൃതമായി മണ്ണുകടത്തിയ സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പരാതി. വ്യാഴാഴ്ച പുലർച്ചെയാണ് സമീപവാസികൾ സംഭവം അറിഞ്ഞ് പൊതുമരാമത്ത് അധികൃതരെ അറിയിച്ചത്. പിഡബ്ലിയുഡി അസിസ്റ്റന്റ് എൻജിനീയർ സംഭവസ്ഥലത്തെത്തി പരിശോധിച്ചതിൽ മണ്ണുനീക്കംകണ്ടിരുന്നു. എന്നാൽ നിർദിഷ്ടസ്ഥലം പൊതുമരാമത്ത് വകുപ്പിന് കീഴിൽ ഉൾപ്പെട്ടതാണെന്ന് തിട്ടപ്പെടുത്താൽ കഴിയാത്തതിനാൽ റവന്യൂ അധികൃതർക്ക് റിപ്പോർട്ട് നൽകുമെന്ന് അസിസ്റ്റൻഡ് എൻജിനീയർ അറിയിച്ചു. ടിപ്പറുകളിലാണ് മണ്ണ് കടത്തിയിരിക്കുന്നതെന്ന് നാട്ടുകാർ അധികൃതരെ അറിയിച്ചു.