വെള്ളക്കെട്ട് പരിഹരിക്കാൻ നിർദേശം
1461228
Tuesday, October 15, 2024 6:04 AM IST
കോയമ്പത്തൂർ: കോയമ്പത്തൂർ കോർപറേഷന്റെ സെൻട്രൽ സോണിൽ ഉൾപ്പെടുന്ന മേട്ടുപ്പാളയം റോഡ്, സായിബാബ കോളനി പ്രദേശങ്ങളിലെ മഴവെള്ളം ഒഴുക്കിവിടുന്ന പ്രവൃത്തികൾ ജില്ലാ കളക്ടർ ക്രാന്തികുമാർ പാഡിയും കമ്മീഷണർ എം. ശിവഗുരു പ്രഭാകരനും പരിശോധിച്ചു. പരിശോധനയിൽ മഴവെള്ളം വേഗത്തിൽ ഒഴിവാക്കി വിടുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് കളക്ടറും കമ്മീഷണറും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്നത് തടയാനാണ് ഈ പ്രവൃത്തികൾ നടത്തുന്നത്. മേട്ടുപ്പാളയം റോഡിലെയും സായിബാബ കോളനിയിലെയും മഴവെള്ള ചാലുകളുടെ അവസ്ഥയും അവയുടെ ശേഷിയും നിലവിലെ അറ്റകുറ്റപ്പണികളുടെ അവസ്ഥയും ഉദ്യോഗസ്ഥർ പരിശോധിച്ചു. ആവശ്യമുള്ളിടത്ത് പുതിയ ഡ്രെയിനുകൾ നിർമിക്കാനും നിലവിലുള്ളവ മെച്ചപ്പെടുത്താനും നിർദേശം നൽകി.