വയോധികൻ ഷോക്കേറ്റ് മരിച്ചു
1460819
Monday, October 14, 2024 12:00 AM IST
ഒറ്റപ്പാലം: ഇരുമ്പുതോട്ടി ഉപയോഗിച്ച് ആടിന് തീറ്റ ശേഖരിക്കുന്നതിനിടെ വയോധികൻ ഷോക്കേറ്റ് മരിച്ചു. അനങ്ങനടി പാവക്കോണം പാറമേൽപ്പടി വീട്ടിൽ ഗോപാലൻ(61) ആണ് മരിച്ചത്. വീടിനു സമീപമുള്ള പ്ലാവിൽനിന്ന് ഇലകൾ പറിക്കുന്നതിനായി ഇരുമ്പുതോട്ടി ഉപയോഗിക്കുന്നതിനിടെ സമീപത്തുകൂടി കടന്നുപോയ വൈദ്യുതി ലൈനിൽ തോട്ടി സ്പർശിച്ചാണ് ഷോക്കേറ്റത്. ഒറ്റപ്പാലം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.