അപകട രക്ഷാപ്രവർത്തനത്തിനിടെ കന്പ്യൂട്ടർ മോഷണം: പോലീസ് അന്വേഷണം തുടങ്ങി
1460557
Friday, October 11, 2024 6:42 AM IST
ഷൊർണൂർ: അപകടത്തിൽപ്പെട്ടയാളെ രക്ഷിച്ചയാളുടെ ലാപ്ടോപ്പും മദർബോർഡുകളും കവർന്ന സംഭവത്തിൽ സിസി ടിവി കാമറകൾ കേന്ദ്രീകരിച്ച് പോലീസന്വേഷണം തുടങ്ങി. നഗരസഭ സ്ഥാപിച്ച കാമറ തകരാറിലാണ്. പാലത്തിനുസമീപം പോലീസ് സ്ഥാപിച്ച കാമറാ ദൃശ്യങ്ങളാണ് ഇപ്പോൾ പരിശോധിക്കുന്നത്. സംഭവംനടന്ന സ്ഥലവും പോലീസിന്റെ കാമറയും തമ്മിൽ 300 മീറ്ററോളം ദൂരമുണ്ട്.
കന്പ്യൂട്ടർ ടെക്നീഷനായ ഗണേശ്ഗിരി സ്വദേശിയായ ബിനോജിന്റെ ലാപ്ടോപ്പും മദർബോർഡുകളുമാണ് നഷ്ടപ്പെട്ടത്. കൊച്ചിൻപാലത്തിനും റെയിൽവേ മേൽപ്പാലത്തിനും ഇടയിലെ സ്ഥലത്തായിരുന്നു സംഭവം.