അട്ടപ്പാടിയിലെ അരിവാൾ: രോഗംവിദ്യാർഥികൾക്കായി കൈകോർക്കാൻ അബ്ദുൾകലാം ട്രൈബൽ സ്കൂൾ
1460238
Thursday, October 10, 2024 7:45 AM IST
അഗളി: അട്ടപ്പാടിയിലെ അരിവാൾരോഗ ബാധിതരായ വിദ്യാർഥികൾക്കും മുതിർന്നവർക്കും കൈത്താങ്ങാകാൻ അബ്ദുൾകലാം ട്രൈബൽസ്കൂൾ വിദ്യാർഥികൾ. കഴിഞ്ഞവർഷംമാത്രം അരിവാൾരോഗം ബാധിച്ചു മൂന്നുപേർ മരണത്തിനു കീഴടങ്ങിയതെന്നാണ് ഔദ്യോഗിക കണക്ക്.
രോഗബാധിതരായ ആളുകളുടെ കൃത്യമായ എണ്ണമോ പരിഹാരനടപടികൾക്കാവശ്യമായ സംവിധാനങ്ങളോ ഇല്ലാത്തതാണ് അട്ടപ്പാടിയെ വലയ്ക്കുന്നത്. പ്രശ്നപരിഹാരത്തിനു തുടക്കമിടുക എന്ന ലക്ഷ്യത്തോടെയാണ് അബ്ദുൾകലാം ട്രൈബൽസ്കൂൾ രംഗത്തെത്തിയിട്ടുള്ളത്.
ആദ്യഘട്ടത്തിൽ അഗളി, പുതൂർ, കാരറ, പാലൂർ, ഗൊട്ടിയാർക്കണ്ടി, മുള്ളി, കൂക്കംപാളയം എന്നീ വിദ്യാലയങ്ങളിലെ കുട്ടികൾക്കു ഹീമോഗ്ലോബിൻ പരിശോധന നടത്തും.
സിക്കിൾസെൽഅനീമിയ രോഗലക്ഷണങ്ങളുള്ളവരേയും ഹീമോഗ്ലോബിൻ പരിശോധനയിൽ കുറവുകണ്ടെത്തിയ വിദ്യാർഥികളുടെയും വിവരങ്ങളടങ്ങിയ റിപ്പോർട്ട് സ്കൂൾനിർവഹണ സമിതി, രക്ഷാകർതൃസമിതി, പഞ്ചായത്ത് ഭരണസമിതി, ആരോഗ്യവകുപ്പ് എന്നിവർക്കു കൈമാറും. റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പ്രത്യേക പരിചരണാ നിർദേശങ്ങളും ചികിത്സയും അർഹമായ ഗ്രാന്റ് ഉൾപ്പെടെയുള്ള സർക്കാർ സഹായങ്ങളും ഈ പദ്ധതി പ്രകാരം ഉറപ്പു വരുത്തുകയും ട്രൈബൽ ഹെൽത്ത് എൻറിച്ച്മെന്റ് മെയ്ന്റനിംഗ് പ്രൊജക്ട് (തെമ്പ്) പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.