നരിപ്പാറമുള്ളയിൽ പൈപ്പ് പൊട്ടി; കുടിവെള്ളം മുടങ്ങി
1459735
Tuesday, October 8, 2024 7:51 AM IST
ചിറ്റൂർ: നല്ലേപ്പിള്ളി നരിപ്പാറമുള്ളയിൽ പൈപ്പുപൊട്ടി വെള്ളം റോഡിൽ ഒഴുകിപ്പോവുന്നതിനാൽ വാലറ്റ പ്രദേശത്ത കുടുംബങ്ങൾക്കു കുടിവെള്ളം എത്തുന്നില്ലെന്നു പരാതി.
കുന്നംകാട്ടുപതി പദ്ധതി പൈപ്പ് ലൈനിലാണു പൊട്ടലുണ്ടായിരിക്കുന്നത്. റോഡിലൊഴുകുന്ന വെള്ളം കാഡാചാൽ വഴി വയലിലേക്കാണു എത്തുന്നത്. ബന്ധപ്പെട്ട ജല അഥോറിറ്റി അധികൃതരെ അറിയിച്ചിട്ടും പൈപ്പ് ശരിയാക്കാൻ ജീവനക്കാർ എത്താതിരുന്നതിനാൽ രണ്ടു ദിവസമായി കുടിവെള്ളം ലഭിക്കാതെ വലയുകയാണ് പ്രദേശവാസികൾ.