സ്കൂളിനുമുന്നിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചു
1459568
Monday, October 7, 2024 7:38 AM IST
കാഞ്ഞിരപ്പുഴ: ശുചിത്വ കേരളം സുന്ദര കേരളത്തിന്റെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പുഴ യൂണിറ്റ് പൊറ്റശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിനു മുൻപിൽ മൂന്നു വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചു.
സ്കൂൾ പരിസരത്തുനടന്ന ചടങ്ങിൽ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടിയ മൈക്കിൾ ജോസഫ്, മധ്യമേഖലയിലെ ഏറ്റവും മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസർക്കുള്ള സംസ്ഥാന അവാർഡ് നേടിയ സനൽ കുമാർ എന്നിവരെ വ്യാപാരി നേതാക്കൾ അനുമോദിച്ചു.
ഏകോപന സമിതി കാഞ്ഞിരപ്പുഴ യൂണിറ്റ് പ്രസിഡന്റ് ജോർജ് നമ്പൂശ്ശേരിൽ, ജനറൽ സെക്രട്ടറി ബിജുമോൻ ടി. ഇലവുങ്കൽ, ട്രഷറർ സലീം എന്നിവരും വിദ്യാർഥികളും പങ്കെടുത്തു.