നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
1459558
Monday, October 7, 2024 7:30 AM IST
മലമ്പുഴ: ഫാന്റസി പാർക്കിനുസമീപം കടയിൽനിന്നും നിരോധിത ലഹരിവസ്തുക്കൾ മലമ്പുഴ പോലീസ് പിടികൂടി.
ഈയടുത്തകാലത്തായി രണ്ടാംതവണയാണു പിടികൂടുന്നതെന്നും ഈ കടക്കെതിരേ ആ റോളം കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു. കടയുടെലൈസൻസ് റദ്ദാക്കണമെന്നു പഞ്ചായത്ത് അധികൃതരോടു ശുപാർശ ചെയ്ത ങ്കിലും നടപടിയായിട്ടില്ലെന്നു മലമ്പുഴ സിഐ എം.സുജിത്ത് പറഞ്ഞു.
ലഹരി വസ്തുക്കൾ വിൽക്കുന്ന കടക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്നു നാട്ടുകാരും ആവശ്യപ്പെട്ടു.