ഭിന്നശേഷിക്കാർക്കു കിറ്റ് വിതരണം
1453138
Saturday, September 14, 2024 1:43 AM IST
പാലക്കാട്: നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ കുടുംബത്തിന് ഓണക്കിറ്റ് നൽകി. നഗരസഭയുടെ ജനപ്രതിനിധികളും, സുമനസുകളും ചേർന്നാണ് ഇവർക്കു നൽകാനുള്ള സാധനസാമഗ്രികൾ ശേഖരിച്ചത്. 135 ഓളം കുടുംബങ്ങളിലേക്കാണ് ഈ സഹായം എത്തിച്ചേരുന്നത്. പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ പ്രമീള ശശിധരൻ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ബേബി അധ്യക്ഷയായി.
വൈസ് ചെയർമാൻ അഡ്വ.ഇ. കൃഷ്ണദാസ്, കൗണ്‍സിലർമാരായ സ്മിതേഷ്, സുഭാഷ് കല്പാത്തി, ലക്ഷ്മണൻ, ബഷീർ, സുലൈമാൻ, ഹസനുപ്പ, ഷജിത്ത്കുമാർ, ശിവകുമാർ, സുജന, ജയലക്ഷ്മി, ഷൈലജ, സജിത, വനിത മനോജ്, ധന്യ, പ്രഭാ മോഹൻ, അനുപമ, ഐസിഡിഎസ് സൂപ്പർവൈസർ പ്രമീള സുധാകരൻ, ഭിന്നശേഷി രക്ഷിതാക്കളുടെ സംഘടനയായ സേവ് ദി ഫാമിലി സംസ്ഥാന സമിതി അംഗം കെ. കാദർ മൊയ്തീൻ എന്നിവർ പ്രസംഗിച്ചു.