റെയിൽവേ അവഗണനയിൽ പ്രതിഷേധിച്ച് ഷൊർണൂർ സ്റ്റേഷനിലേക്ക് സിപിഎം മാർച്ച്
1435555
Saturday, July 13, 2024 12:28 AM IST
ഷൊർണൂർ: ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലേക്ക് സിപിഎം മാർച്ച് നടത്തി. ഷൊർണൂർ റെയിൽവേ സ്റ്റേഷനെ റെയിൽവേ അവഗണിക്കുന്നുവെന്നു ആരോപിച്ച് സിപിഎം നടത്തിയ മാർച്ച് ജില്ലാസെക്രട്ടറി ഇ.എൻ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എൻ.ഡി. ദിൻഷാദ് അധ്യക്ഷനായി.
ഷൊർണൂർ നഗരസഭാധ്യക്ഷൻ എം.കെ. ജയപ്രകാശ്, എസ്. കൃഷ്ണദാസ്, എൻ. ജയപാലൻ, എം. സുരേന്ദ്രൻ, എം. നാരായണൻ, പി. സിന്ധു എന്നിവർ പ്രസംഗിച്ചു.