കീം എൻട്രൻസ്: ജില്ലയിൽ ഉയർന്ന റാങ്ക് ആയുഷ് കൃഷ്ണയ്ക്ക്
1435234
Friday, July 12, 2024 12:28 AM IST
പാലക്കാട്: കേരള എൻജിനീയറിംഗ്, ആർക്കിടെക്ചർ, ആൻഡ് മെഡിക്കൽ എൻട്രൻസ് (കീം) പരീക്ഷയിൽ ജില്ലയിൽ ഉയർന്ന റാങ്ക് പാലക്കാട് ഹരിക്കാരത്തെരുവ് "കൃഷ്ണശ്രീ’ വീട്ടിൽ പരേതനായ ജഗദീഷ് പ്രസാദിന്റെയും ഗൈനക്കോളജിസ്റ്റ് പ്രിയ രാധാകൃഷ്ണന്റെയും മകനായ ആയുഷ് കൃഷ്ണയ്ക്ക്. പത്താംക്ലാസ് വരെ പാലക്കാട് അമൃത വിദ്യാലയത്തിലും പ്ലസ്ടു പൂർത്തിയാക്കിയത് കോട്ടയം കാഞ്ഞിരപ്പള്ളി സെന്റ് ആന്റണിസ് ഹയർ സെക്കൻഡറി സ്കൂളിലുമായിരുന്നു.
പ്ലസ്ടുവിന് കന്പ്യൂട്ടർ സയൻസ് പ്രധാന വിഷയമാക്കിയ ആയുഷിന് കോഴിക്കോട് എൻഐടിയിൽ എൻജിനീയറിംഗിനു ചേരണമെന്നാണ് ആഗ്രഹം.
ആർട്ടിഫിഷൽ ഇന്റലിജിൻസ് മേഖലയിൽ വൈദഗ്ധ്യം നേടി ജനന്മയ്ക്കായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ആയുഷ് പറഞ്ഞു.
ഏകസഹോദരി അനകശ്രീ സൈക്കോളജി ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ്.