ത​ത്ത​മം​ഗ​ലം ജിയുപി സ്കൂ​ളി​ൽ യോ​ഗാ-സം​ഗീ​ത ദി​ന​ാചരണം
Sunday, June 23, 2024 6:12 AM IST
ത​ത്ത​മം​ഗ​ലം : ഗ​വ.യുപി സ്കൂ​ളി​ൽ യോ​ഗാ​ദി​ന​വും സം​ഗീ​ത ദി​ന​വും ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ക​വി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ത്യ​ജീ​വി​ത​ത്തി​ൽ യോ​ഗ​യു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും ശ​രീ​ര​ത്തി​നും മ​ന​സി​നും ഉ​ണ​ർ​വും ആ​രോ​ഗ്യ​വും യോ​ഗ അ​ഭ്യ​സി​ക്കു​ന്ന​തി​ലൂ​ടെ ല​ഭി​ക്കു​മെ​ന്നും ഉ​ള്ള സ​ന്ദേ​ശം യോ​ഗ അ​ധ്യാ​പി​ക ബേ​ബി കു​ട്ടി​ക​ൾ​ക്ക് ന​ൽ​കി.

സം​ഗീ​ത ദി​നം കൂ​ടി​യാ​യ​തി​നാ​ൽ സ്കൂ​ളി​ലെ അ​ധ്യാ​പി​ക ​വീ​ണ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ധ്യാ​പ​ക​രു​ടെ​യും കു​ട്ടി​ക​ളു​ടെ​യും നാ​ട​ൻ പാ​ട്ട് അ​വ​ത​ര​ണം ഉ​ണ്ടാ​യി. യോ​ഗ​ത്തി​ൽ പി​ടിഎ ​പ്ര​സി​ഡ​ന്‍റ് ആ​ർ.ഗോ​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​ന അ​ധ്യാ​പി​ക ബ​ർ​ത്ത​ലോ​മി​നി സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജ്യോ​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.