കനത്ത മഴയിൽ വീട് തകർന്നു
1429577
Sunday, June 16, 2024 3:43 AM IST
മലന്പുഴ : കഴിഞ്ഞ ദിവസം രാത്രിയിൽ പെയ്ത മഴയിൽ ആനക്കൽ നായ്ക്കൻ തരിശിൽ ഷോജിയുടെ വീട് തകർന്നു. അസുഖത്തെ തുടർന്ന് സഹോദരിയുടെ വീട്ടിലായിരുന്നു ഷോജി. വീട്ടിൽ ആളില്ലാതിരുന്നതിനാൽ ആളപായമില്ല. കഴിഞ്ഞ ദിവസം ഉച്ചയോടെ വീട്ടിൽ മടങ്ങി എത്തിയപ്പോഴാണ് വീട് തകർന്നു കിടക്കുന്നത് കണ്ടത്.