ആത്മഹത്യാശ്രമം: അച്ഛൻ മരിച്ചു; മകൻ ഗുരുതരാവസ്ഥയിൽ
1429504
Saturday, June 15, 2024 11:10 PM IST
കൊല്ലങ്കോട്: എലവഞ്ചേരിയിൽ അച്ഛനും മകനും വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചതിൽ അച്ഛൻ മരിച്ചു. പെരുങ്ങോട്ടുകാവ് കാവുങ്ങൽ വീട്ടിൽ വേലൻകുട്ടി (89) ആണ് മരിച്ചത്.
മകൻ ഉണ്ണികൃഷ്ണൻ ജില്ലാ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികത്സയിലാണ്. വെള്ളിയാഴ്ച രാത്രി പത്തിനാണ് ഇരുവരേയും വിഷം കഴിച്ച് അത്യാസന്നനിലയിൽ ആശുപത്രിയിലെത്തിച്ചത്.
വേലൻകുട്ടിയുടെ മൃതദേഹം കൊല്ലങ്കോട് പോലീസ് ഇൻക്വസ്റ്റിനു ശേഷം പോസ്റ്റും മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്കു കാരണമെന്ന് പോലീസ് പറഞ്ഞു. ഭാര്യ: മാധവി. മക്കൾ: പ്രേമ, ശകുന്തള, കൃഷ്ണകുമാരി.