തലപ്പൊറ്റയിൽ സ്വകാര്യബസ് മരത്തിലിടിച്ച് 24 പേര്‍ക്കു പരിക്ക്
1429128
Friday, June 14, 2024 1:26 AM IST
നെന്മാറ: സ്വകാര്യ ബസ് മരത്തിലിടിച്ച് 24 പേര്‍ക്ക് പരിക്കേറ്റു. അയിലൂര്‍- വടക്കഞ്ചേരി റൂട്ടിലോടുന്ന മാധവം ബസാണ് നിയന്ത്രണംവിട്ട് മരത്തിലിടിച്ചത്.
ഇന്നലെ രാവിലെ ഒന്പതിനു വടക്കഞ്ചരിയിലേക്കു വരുന്ന ട്രിപ്പിലാണ് പാലമൊക്കിനുസമീപം തലപ്പൊറ്റയില് അപകടത്തില്‍പ്പെട്ടത്. വളവില്‍ നിയന്ത്രണം വിട്ടതാണ് അപകടകാരണം. അപകടത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവർക്കു പരിക്കേറ്റു.
പാലമൊക്ക് സ്വദേശി കാസീം (65), കമ്മാന്തറ സ്വദേശി സ്നേഹ (20), അയിലൂര്‍ സ്വദേശികളായ ഗ്രീഷ്മ(25, ശ്രുതിമോള്‍ (33), അഭയ്(14) രേഷ്മ(25), ആരവ്(4), റിമ(15), റിയ(15), അദ്വത്(13), അനുരാഗ്(14), അഖില്‍(14), പാലമൊക്ക് സ്വദേശിയായ സുമലത(42), കമലം(62) ശ്രുതി(28), ചാമി(65), തെക്കേത്തറ സ്വദേശിയായ രാധിക(26), പൂളയ്ക്കല്‍ പറമ്പ് സ്വദേശിയായ സ്മിത(25), രമ രമേഷ്(14), ജ്യോതി(30), അംബിക(31), സനോജ്(19), ചീതാവ് സ്വദേശിയായ മോഹനന്(60) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ നെന്മാറ സാമൂഹ്യാരോഗ്യകേന്ദ്രത്തിലും ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മംഗലംഡാം പോലീസ് കേസെടുത്തു.