അടിപ്പരണ്ടയിൽ കിഫയുടെ നേതൃത്വത്തിൽ കർഷക പ്രതിനിധിയോഗം ചേർന്നു
1424703
Saturday, May 25, 2024 1:31 AM IST
നെന്മാറ: പരിസ്ഥിതിലോല പ്രദേശങ്ങൾ മാർക്കു ചെയ്യുന്നതിലെ അപാകതകൾ സംബന്ധിച്ച് ചർച്ചചെയ്യാൻ പ്രത്യേക യോഗം ചേർന്നു. അടിപ്പരണ്ട വ്യാപാരഭവനിലാണ് കിഫയുടെ നേതൃത്വത്തിൽ വണ്ടാഴി, അയിലൂർ, കിഴക്കഞ്ചേരി, മുതലമട പഞ്ചായത്തിലെ കർഷക പ്രതിനിധികളുടെ സംയുക്ത യോഗം ചേർന്നത്.
കൃഷിഭൂമിയിലേക്കുള്ള വനംവകുപ്പിന്റെ കൈയേറ്റ ശ്രമത്തിൽ യോഗം ശക്തമായ പ്രതിഷേധിച്ചു. യോഗത്തിൽ കിഫ പാലക്കാട് ജില്ലാ സെക്രട്ടറി അബ്ബാസ് ഒറവഞ്ചിറ അധ്യക്ഷനായി. ജില്ലാ ട്രഷറർ രമേശ് ചെവക്കുളം, റിസർച്ച് സെൽ മേധാവി ഡോ. സിബി സക്കറിയാസ്, ബെന്നി ജോർജ്, സന്തോഷ് അരിപ്പാറ, ഹുസൈൻ കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.