ചിറ്റൂർ: ടോറസ് ഇടിച്ചു ഗുരുതരപരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. ചിറ്റൂർ തെക്കേഗ്രാമം ചാത്തുക്കുട്ടിനായരുടെ മകൻ മോഹൻദാസ് (68) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 12 ന് അമ്പാട്ടുപാളയത്തുവച്ചാണ് അപകടമുണ്ടായത്. ചിറ്റൂർ പോലീസ് ഇൻക്വസ്റ്റിനുശേഷം മുതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. സംസ്കാരം നാളെ കാലത്ത് 10 ന് തെക്കേഗ്രാമം കോട്ടക്കടവ് ശ്മശാനത്തിൽ. ഭാര്യ: ശ്രീദേവി. മകൻ: സാഗർദാസ് (ദുബായ്), സുധിദാസ് (യുകെ). മരുമകൻ : രാജേഷ്.