തൂ​ത​പ്പു​ഴ​യു​ടെ തീ​ര പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ക​ണി​വെ​ള്ള​രി വി​ള​വെ​ടു​പ്പുകാ​ലം
Saturday, April 13, 2024 1:29 AM IST
ചെർപ്പുളശേരി: മു​റി​യ​ങ്ക​ണ്ണി പു​ഴ​യു​ടെ കൈ​വ​രി​യാ​യ​ തൂ​ത​പ്പു​ഴ​യു​ടെ തീ​ര​ത്തു​ള്ള പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ക​ണി​വെ​ള്ള​രി വി​ള​വെ​ടു​പ്പ് തു​ട​ങ്ങി. തൂ​ത​പ്പു​ഴ​യു​ടെ സ​മീ​പ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ ചേ​ന​ക്കൃ​ഷി​യി​ൽ ഇ​ട​വി​ള​യാ​യി​ട്ടാ​ണ് ക​ണി​വെ​ള്ള​രി കൃ​ഷി അ​ധി​ക​വും. ജ​ല​സേ​ച​ന​സൗ​ക​ര്യ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ ചേ​ന​ക്കൃ​ഷി ജ​നു​വ​രി​യി​ൽ ന​ന​യ്ക്കു​വാ​ൻ തു​ട​ങ്ങും.

ന​ന​യ്ക്ക​ൽ തു​ട​ങ്ങു​ന്ന​തി​നോ​ടൊ​പ്പം ത​ന്നെ ചേ​ന​ക്കൃ​ഷി​യി​ൽ ക​ണി​വെ​ള്ള​രി വി​ത്ത് ന​ടും. ചേ​ന​കൃഷി​ക്കി​ടു​ന്ന ജൈ​വ വ​ള​പ്ര​യോ​ഗ​ങ്ങ​ൾ മാ​ത്രം മ​തി ക​ണി​വെ​ള്ള​രി​ക്കും. ചേ​ന​കൃഷി​ക്ക് വൈ​ക്കോ​ൽ കൊ​ണ്ടോ ക​രി​യി​ല കൊ​ണ്ടോ ഇ​ടു​ന്ന പു​ത വെ​ള്ള​രി പ​ട​രു​ന്ന​തി​നും ഉ​പ​ക​രി​ക്കു​ന്നു. തൂ​ത​പ്പു​ഴ​യി​ൽ നി​ന്ന് മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് വെ​ള്ള​മെ​ത്തു​ന്ന കൃ​ഷി​യി​ട​ങ്ങ​ളി​ലാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള കൃ​ഷി.​ തൃ​പ്പൂ​താം​പു​ഴ പാ​ട​ശേ​ഖ​രം, കാ​ളി​ക​ട​വ്, കാ​ന്പു​റം, തൂ​ത, തു​ട​ങ്ങി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ചേ​ന​ക്കൃ​ഷി​യി​ൽ ഇ​ട​വി​ള​യാ​യി ക​ണി​വെ​ള്ള​രി കൃ​ഷി​യു​ണ്ട്.

ഈ ​വ​ർ​ഷം വി​ല കു​റ​വാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​രു കി​ലോ​യ്ക്ക് 18 രൂ​പ മു​ത​ൽ 22 രൂ​പ വ​രെ ക​ർ​ഷ​ക​ർ​ക്ക് കി​ട്ടി​യി​രു​ന്നു. നി​ല​വി​ൽ 10 രൂ​പ മു​ത​ൽ 13 രൂ​പ വ​രെ​യാ​ണ് ക​ർ​ഷ​ക​ർ​ക്ക് കി​ട്ടു​ന്ന​ത്. കു​റ​ഞ്ഞ വി​ല​യാ​ണെ​ങ്കി​ലും ആ​വ​ശ്യ​ക്കാ​ർ കു​റ​വാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

ക​ർ​ഷ​ക​രി​ൽ നി​ന്ന് ഇ​ട​നി​ല​ക്കാ​ർ വാ​ങ്ങു​ന്ന ക​ണി​വെ​ള്ള​രി തൃ​ശൂർ, പ​റ​വൂ​ർ, പാ​ല​ക്കാ​ട്, നെന്മാറ തു​ട​ങ്ങി​യ പ​ച്ച​ക്ക​റി ച​ന്ത​ക​ളി​ലേ​ക്കും സ​മീ​പ പ​ച്ച​ക്ക​റി ച​ന്ത​ക​ളി​ലേ​ക്കും ക​യ​റ്റി അ​യ​ക്കു​ന്നു.