കിക്ക് ബോക്സിംഗ് കിരീടം എംഇഎസ് കല്ലടി കോളജിന്
1395853
Tuesday, February 27, 2024 6:10 AM IST
മണ്ണാർക്കാട് : എംഇഎസ് കല്ലടി കോളജിൽ നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി പുരുഷ വിഭാഗം കിക്ക് ബോക്സിംഗ് കിരീടം തുടർച്ചയായി രണ്ടാംവർഷവും എംഇഎസ് കല്ലടി കോളജ് നിലനിർത്തി.
എതിരാളികളെ ബഹുദൂരം പിന്നിലാക്കി 38 പോയിന്റ് കരസ്ഥമാക്കിയാണ് കല്ലടി കോളേജ് കിരീടം നിലനിർത്തിയത്. കോഴിക്കോട് ഫറൂക്ക് കോളജ് രണ്ടാം സ്ഥാനവും കോഴിക്കോട് ഗുരുവായൂരപ്പൻ കോളജ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. വനിതാവിഭാഗം കിരീടം കോഴിക്കോട് ഗുരുവായൂരപ്പൻ കോളജ് നിലനിർത്തി.
എംഇഎസ് കല്ലടി കോളജ് രണ്ടാം സ്ഥാനവും ഗവ. കോളജ് കുന്ദമംഗലം മൂന്നാംസ്ഥാനവും നേടി.
രണ്ടു ദിവസമായി നടന്ന മത്സരത്തിന്റെ ഉദ്ഘാടനം കോളജ് പ്രിൻസിപ്പൽ ഡോ. സി. രാജേഷ് നിർവഹിച്ചു.
വിജയികൾക്ക് പിടിഎ വൈസ് പ്രസിഡന്റ് കാസിം ആലായൻ, കിക്ക് ബോക്സിംഗ് അസോസിയേഷൻ പ്രസിഡന്റ് യൂനസ് കരുവാരകുണ്ട് എന്നിവർ ചേർന്ന് സമ്മാനദാനം നിർവഹിച്ചു.
വൈസ് പ്രിൻസിപ്പൽ ഡോ. ജലീൽ, പിടിഎ സെക്രട്ടറി സൈതലവി, കായികവിഭാഗം മേധാവി മൊയ്തീൻ, കെ.ടി. സലീജ്, സൂഫൈൽ, കിക്ക് ബോക്സിംഗ് അസോസിയേഷൻ സെക്രട്ടറി മുത്തു, സാൻഷു വിന്നർ ഷെരീഫ്, ജനറൽ ക്യാപ്റ്റൻ മുഹമ്മദ് റിഷൂക് തുടങ്ങിയവർ പ്രസംഗിച്ചു.