ജെസിഐ ഭാരവാഹിയെ തെരഞ്ഞെടുത്തു
1394502
Wednesday, February 21, 2024 5:46 AM IST
ഒലവക്കോട് : പാലക്കാട് സ്വദേശിയായ പി.സന്തോഷ് കുമാറിനെ ജെസിഐ ഇന്ത്യയുടെ ഇൗ വർഷത്തെ സ്റ്റാന്റഡൈസേഷൻ ആൻഡ് സിസ്റ്റം ഡെവലപ്മെന്റ് കമ്മിറ്റിയുടെ അധ്യക്ഷനായി തെരഞ്ഞെടുത്തു.
ജൂണിയർ ചേംബർ ഇന്റർനാഷനൽ ഇന്ത്യയുടെ ദേശീയ തലത്തിലുള്ള പരിപാടികൾ കാലാനുസൃതമായി നവീകരിക്കുകയും ഏകീകരിക്കുകയും ചെയ്യുക എന്നതാണ് കമ്മിറ്റിയുടെ ചുമതല. 2010ൽ ജെസിഐ ഇന്ത്യയുടെ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സന്തോഷ് കുമാർ 2016ൽ 120ൽപ്പരം രാജ്യങ്ങളുടെ ചുമതലയുള്ള ജെസിഐ അന്തർദേശീയ സ്കിൽ ഡെവലപ്മെന്റ് കമ്മിറ്റിയുടെ അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.
ഐക്യരാഷ്ട്ര സഭയുടെ അന്തർദേശീയ ഉച്ച കോടിയിൽ ജെസിഐ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കുകയും വിവിധ രാജ്യങ്ങളിൽ പരിശീലന പരിപാടികൾ നയിക്കുകയും ചെയ്തിട്ടുണ്ട്. റോട്ടറി ഡിസ്ട്രിക്ട് 3201 മുൻ അസിസ്റ്റന്റ് ഗവർണറും പാലക്കാട് ട്രൈനേഴ്സ് ഫോറത്തിന്റെ സ്ഥാപക പ്രസിഡന്റുമാണ് പി.സന്തോഷ് കുമാർ.