പ്രൊഫ.ഡോ. സുരേഷ് കെ.ഗുപ്തന് ദേശീയ പുരസ്കാരം
1394196
Tuesday, February 20, 2024 6:56 AM IST
അഗളി: സർദാർ വല്ലഭായി പട്ടേൽ ഭാരതീയ ഏകതാ സമ്മാൻ അവാർഡിന് പ്രൊഫ.ഡോ. സുരേഷ് കെ ഗുപ്തൻ അർഹനായി. ഫെബ്രുവരി 24ന് ജമ്മു കാശ്മീർ ശ്രീനഗറിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങും.
ആരോഗ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ച് സെന്റർ ഡയറക്ടർ, ലോക പുനരധിവാസ സംഘടനയുടെ ഇന്റർ നാഷണൽ സെക്രട്ടറി ജനറൽ, റോയൽ അക്കാദമി ഓഫ് പീസ് ഡയറക്ടർ,മണിപ്പൂർ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി സീനിയർ പ്രൊഫസർ, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ സെന്ററിലെ വിസിറ്റിംഗ് സയിന്റിസ്റ്റ് തുടങ്ങി വിവിധ മേഖലകളിൽ ഡോക്ടർ സുരേഷ് കെ.ഗുപ്തൻ പ്രവർത്തിച്ചുവരുന്നു.