വിദ്യാര്‍ഥി പുഴയില്‍ മുങ്ങിമരിച്ചു
1377631
Monday, December 11, 2023 6:05 AM IST
പാലക്കാട്: തിരുനെല്ലായ് പുഴയില്‍ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ വിദ്യാര്‍ഥി മുങ്ങിമരിച്ചു. കള്ളിക്കാട് മണലാഞ്ചേരി കളത്തില്‍ പറമ്പില്‍ സലീമിന്റെ മകന് ഷിബില്‍(17) ആണ് മരിച്ചത്. പൊല്‍പ്പുള്ളി ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്.
ഇന്നലെ വൈകുന്നേരം അഞ്ചോടെ തിരുനെല്ലായ് പുഴയിലെ ചെക്ക്ഡാമിലാണ് സംഭവം. കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ ഷിബില്‍ ഒഴുക്കില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: സജ്ന. സഹോദരന്: സല്മാന്.