വയോധിക കൃഷിയിടത്തിൽ മരിച്ചനിലയിൽ
1376619
Friday, December 8, 2023 12:43 AM IST
അഗളി: വയോധികയെ കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. അട്ടപ്പാടി ചിറ്റൂർ പുലിയറയിൽ പരേതനായ ആശാരി കുടിയിൽ കുട്ടപ്പൻ ആശാന്റെ ഭാര്യ ശാരദ(63) ആണ് മരിച്ചത്. മൂവാറ്റുപുഴ ആനിക്കാട് ആയവന ആലേകുടിയിൽ കുടുംബാംഗമാണ്.
ഇന്നലെ രാവിലെ പത്തോടെ കൃഷിയിടത്തിലേക്ക് പോയതായിരുന്നു. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വൈകുന്നേരം ആറോടെ വീട്ടിലെത്തിയ മകൻ അമ്മയെ കാണാത്തതിനെ തുടർന്ന് അയൽവാസികളുമായി നടത്തിയ തെരച്ചിലിലാണ് ഒരു കിലോമീറ്റർ അധികം അകലെയുള്ള കൃഷി സ്ഥലത്ത് മൃതദേഹം കണ്ടെത്തിയത്. കാൽപാദങ്ങളിൽ മുറിവേറ്റ അടയാളങ്ങമുണ്ട്.
അയൽവാസികൾ അധികമാരും ഇല്ലാത്ത പ്രദേശമാണിത്. വന്യമൃഗത്തിന്റെ ആക്രമണ മാകാമെന്ന് സംശയിക്കുന്നു. അഗളി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു. മകൻ: പ്രശാന്ത്. മരുമകൾ: ആര്യ. മൃതദേഹം അഗളി സർക്കാർ ആശുപത്രി മോർച്ചറിയിൽ.