മണ്ണിന്റെ മണവും ഗുണവും അടുത്തറിയാൻ ഒളകര കാട്ടിലെത്തി എൻഎസ്എസ് വോളന്റിയർമാർ
1376108
Wednesday, December 6, 2023 1:18 AM IST
വടക്കഞ്ചേരി: സ്വാഭാവിക മണ്ണിന്റെ മണവും ഗുണവും അടുത്തറിയാൻ പീച്ചി വന്യ മൃഗസംരക്ഷണ കേന്ദ്രത്തിലെ ഒളകരയിലെത്തി ചെറുപുഷ്പം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളന്റിയർമാർ. ലോക മണ്ണു ദിനാചരണത്തിന്റെ ഭാഗമായിട്ടായിരുന്നു കാനന യാത്ര. ഫോറസ്റ്റ് സ്റ്റേഷൻ മുറ്റത്തായിരുന്നു മണ്ണു ദിനാചരണ പരിപാടികൾ. ഡെപ്യുട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ യു. സജീവ് കുമാർ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
ബീറ്റ് ഫോറസ്റ്റ് ഓഫീസർ യു. ജനിത്ത്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഇ.പി. പ്രതീഷ്, ചെറുപുഷ്പം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് കോ-ഓർഡിനേറ്റർ ഷീന, ഹയർ സെക്കൻഡറി ബോട്ടണി വിഭാഗം അധ്യാപിക സിസ്റ്റർ വി.ജെ. ഡെസി, ബീറ്റ് ഫോറസ്റ്റ് ഓഫീസർ എം.എം. അജീഷ്, പരിസ്ഥിതി പ്രവർത്തകനും ഇക്കോളജിക്കൽ സൊസൈറ്റി പ്രസിഡന്റുമായ ശിവദാസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ബൈജു ജോർജ് എന്നിവർ പ്രസംഗിച്ചു.
വൈവിധ്യമാർന്ന മണ്ണിനെ കുറിച്ചും കാടിനെക്കുറിച്ചും ബോധവത്കരണ ക്ലാസുകൾ, ക്വിസ് പ്രോഗ്രാം, ലഘു വനയാത്ര എന്നിവയും സംഘടിപ്പിച്ചിരുന്നു. ക്വിസ് പ്രോഗ്രാം ബീറ്റ് ഫോറസ്റ്റ് ഓഫീസർ എൻ.ബൈജു ജോർജ് നയിച്ചു.
വിജയികളായവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ.എം.ദർശൻ, ഫോറസ്റ്റ് ഡ്രൈവർ പി.അനീഷ്, ഫോറസ്റ്റ് വാച്ചർമാരായ എം.എൽ. ശിവൻ, കെ.വി.രജനി, കെ.എം. സന്തോഷ് എന്നിവരും പങ്കെടുത്തു.