കൊ​പ്പം: തി​രു​വേ​ഗ​പ്പു​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ടി. മു​ഹ​മ്മ​ദ​ലി രാ​ജിവ​ച്ചു. രാ​ജി​ക്ക​ത്ത് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കൃ​ഷ്ണ​കു​മാ​റി​നു കൈ​മാ​റി. തി​രു​വേ​ഗ​പ്പു​റ പ​ഞ്ചാ​യ​ത്തി​ലെ ന​രി​പ്പ​റ​ന്പ് വാ​ർ​ഡി​ൽ നി​ന്ന് ലീ​ഗ് അം​ഗ​മാ​യി ജ​യി​ച്ചുവ​ന്ന മു​ഹ​മ്മ​ദ് അ​ലി പാ​ർ​ട്ടി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് സ്ഥാ​നം ഒ​ഴി​ഞ്ഞത്.