കല്ലൻതോട്ടിൻ പന്നിക്കൂട്ടത്തിനു മുന്നിൽ അകപ്പെട്ട ബൈക്ക് യാത്രികൻ രക്ഷപ്പെട്ടു
1549322
Saturday, May 10, 2025 1:07 AM IST
വണ്ടിത്താവളം: രാത്രിസമയത്ത് പന്നിക്കൂട്ടത്തിന് മുന്നിൽ അകപ്പെട്ട ബൈക്ക് യാത്രികൻ ഭാഗ്യം തുണച്ചതിനാൽ രക്ഷപ്പെട്ടു.
കല്ലന്തോട് സ്വദേശി ടി. വെങ്കിടേഷാണ് വ്യാഴാഴച രാത്രി വീട്ടിലേക്ക് ബൈക്കിൽ പോവുന്നതിനിടെ റോഡിലെത്തിയ പന്നിക്കൂട്ടത്തിനു മുന്നിൽ അകപ്പെട്ടത്.
റോഡിൽ ഇവ നിൽക്കുന്നതു ദൂരെനിന്നും കണ്ടതിനാൽ വണ്ടി നിർത്തി ജാഗ്രത പാലിച്ചു. പന്നികൾ റോഡിൽ നിന്നും വയലുകളിലേക്ക് ഇറങ്ങിയ ശേഷമാണ് ബൈക്ക് ഓടിച്ച് വീട്ടിലെത്തിയത്. ഈ സമയത്ത് എതിരെ വന്ന കാർ പന്നിക്കൂട്ടത്തെ കണ്ട് പുറകോട്ട് മാറ്റിനിർത്തി.
ആലാംകടവ് പുഴയിൽ കുറ്റിച്ചെടികളിൽ തമ്പടിച്ച പന്നികൾ രാത്രിയാവുമ്പോൾ റോഡിലും സമീപവീടുകളിലേക്കും കയറിവരുന്നത് പതിവാണ്. പുഴയിൽ നിന്നും കോരിയാർച്ചള്ള വരെയുള്ള പ്രദേശം രാത്രിയായാൽ വന്യമൃഗഭീഷണിയിലാണ്.