പ്രകൃതിവിഭവങ്ങൾ ജനങ്ങളുടേത്, സർക്കാർ ട്രസ്റ്റിമാത്രം: അഡ്വ. ജോണ് ജോസഫ്
1549330
Saturday, May 10, 2025 1:07 AM IST
പാലക്കാട്: മണ്ണും ജലവും വായുവും കുളവും പുഴയും അടക്കമുള്ള പ്രകൃതി വിഭവങ്ങൾ ജനങ്ങളുടെതാണെന്നും സർക്കാർ ട്രസ്റ്റി മാത്രമാണെന്നും കോർപറേറ്റുകൾക്ക് തീറെഴുതി കൊടുക്കാൻ അധികാരമില്ലെന്നും ജനാധികാര ജനകീയ മുന്നേറ്റം സംസ്ഥാന ചീഫ് കോ-ഓർഡിനേറ്റർ അഡ്വ. ജോണ് ജോസഫ് അഭിപ്രായപ്പെട്ടു.
പ്രകൃതി വിഭവങ്ങളുടെ മേലുള്ള ജനങ്ങളുടെ അധികാരവും പഞ്ചായത്തീരാജ് നിയമവും എന്ന വിഷയത്തിൽ പഠനക്ലാസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എലപ്പുള്ളി ബ്രൂവറി വിരുദ്ധ സമരഐക്യദാർഢ്യസമിതി സംസ്ഥാന ചെയർമാൻ അഡ്വ.പി.എ. പൗരൻ മോഡറേറ്ററായ പഠന ക്ലാസിൽ രാമശേരി ഗാന്ധി ആശ്രമം ട്രസ്റ്റി പുതുശേരി ശ്രീനിവാസൻ വിഷയാവതരണം നടത്തി.
സജീഷ് കുത്തനൂർ, മോഹൻ കാട്ടാശേരി, പാണ്ടിയോട് പ്രഭാകരൻ, ആറുമുഖൻ പത്തിച്ചിറ, രഘു മാത്തൂർ, കെ.സി. അശോക്, പി.പി. ഉണ്ണികൃഷ്ണൻ, ആർ. അനുപമ, ടി.ആർ. ബാലസുബ്രഹ്മണ്യൻ, ജയശ്രീ രവി, എ. ഗോപിനാഥൻ, ആർ. ശിവദാസൻ, കെ. മായാണ്ടി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.