വടക്കഞ്ചേരി ടൗണിനടുത്ത് പൂട്ടിക്കിടന്ന വീട്ടിൽ മോഷണം; പണം നഷ്ടപ്പെട്ടു
1373450
Sunday, November 26, 2023 2:10 AM IST
വടക്കഞ്ചേരി: ടൗണിനടുത്ത് കാരയങ്കാട് മാരിയമ്മൻ ക്ഷേത്രത്തിനു സമീപം അനുഗ്രഹയിൽ ഷണ്മുഖന്റെ വീട്ടിൽ മോഷണം.വ്യാഴാഴ്ച വീട് പൂട്ടി കല്യാണത്തിന് പോയി ഇന്നലെ വൈകുന്നേരം തിരികെ എത്തിയപ്പോഴാണ് വീട്ടിൽ മോഷണം നടന്നത് അറിയുന്നത്.
മുൻവശത്തെ വാതിലിന്റെ മുകളിലായി ഓടുകൾ ഇളക്കി മാറ്റിയ രീതിയിലും പുറകിലെ വാതിൽ തുറന്ന നിലയിലുമാണ് കാണപ്പെട്ടത്. മുറികളിലെ അലമാരയും മേശയും പൂട്ടുകൾ തകർത്ത് വലിച്ചുവാരി വിതറിയ നിലയിലാണ്.
മേശയിൽ സൂക്ഷിച്ചിരുന്ന 2500 രൂപയും താക്കോൽ കൂട്ടങ്ങളുമാണ് നഷ്ടമായത്. വീടിന്റെ അടുക്കളയിൽ ഉണ്ടായിരുന്ന കൊടുവാളും മോഷ്ടാക്കൾ ഉപയോഗിച്ചതെന്ന് കരുതുന്ന ലിവറും ഇവർ ഉപയോഗിച്ചിരുന്ന തോർത്തും മുൻവശത്തായി കാണപ്പെട്ടു. വടക്കഞ്ചേരി സിഐ കെ. പി. ബെന്നിയുടെ നേതൃത്വത്തിൽ പോലീസെത്തി വീട്ടിൽ പരിശോധന നടത്തി.