ബൈബിൾ കൺവൻഷൻ സമാപനം ഇന്ന്
1373449
Sunday, November 26, 2023 2:10 AM IST
കോയമ്പത്തൂർ: രാമനാഥപുരം രൂപതയുടെ എട്ടാമത് ബൈബിൾ കൺവൻഷൻ സമാപനം ഇന്ന്. ആവില കോൺവന്റിൽ നടന്നുകൊണ്ടിരിക്കുന്ന കൺവൻഷന്റെ സമാപന ശുശ്രൂഷ ഇന്ന് രാവിലെ ഒമ്പതിന് ആരംഭിക്കും. അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രം ഡയറക്ടർ ഫാ. സോജി ഓലിക്കലാണ് ധ്യാനത്തിനു നേതൃത്വം നൽകുന്നത്.
വചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, തുടർന്ന് വിശുദ്ധ കുർബാനഎന്നിവയുണ്ടാകും. അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രം മുൻ ഡയറക്ടർ ഫാ. ബിനോയ് കരിമരുതിങ്കലും കൺവൻഷനിൽ പങ്കെടുക്കും.