തെരുവുനായകൾ പശുക്കുട്ടിയെ കടിച്ചു കൊന്നു
1373446
Sunday, November 26, 2023 2:10 AM IST
വടക്കഞ്ചേരി: മഞ്ഞപ്ര ആറാംതൊടിയിൽ തെരുവു നായ്ക്കൾ പശുക്കുട്ടിയെ കടിച്ചു കൊന്നു.ആറാം തൊടി കിഴക്കുമുറി സന്തോഷിന്റെ ആറ് മാസം പ്രായമുള്ള പശുക്കുട്ടിയാണ് ചത്തത്.ഇന്നലെ പുലർച്ചെയാണ് സംഭവം.
തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുക്കുട്ടിയെ തെരുവു നായ്ക്കൾ ആക്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് സന്തോഷ് ഇറങ്ങിവന്നെങ്കിലും പശുക്കുട്ടിയെ ശരീരമാസകലം കടിച്ച് പറിച്ച നിലയിലായിരുന്നു.
വൈകാതെ തന്നെ പശുകുട്ടി ചത്തു. മേഖലയിൽ തെരുവു നായ്ക്കളുടെ ശല്യം വ്യാപകമാണെന്ന് നാട്ടുകാർ പറഞ്ഞു.