ജനങ്ങളൊന്നാകെ ഏറ്റെടുത്ത് ‘മുഖമില്ലാത്തവരുടെ മുഖം’
1373445
Sunday, November 26, 2023 2:10 AM IST
കല്ലടിക്കോട്: സിസ്റ്റർ റാണി മരിയയുടെ ജീവിത കഥ പറയുന്ന ഫെയ്സ് ഓഫ് ദ ഫെയ്സ്്ലെസ് എന്ന സിനിമ ജനഹൃദയങ്ങൾ ഏറ്റെടുത്തു. കല്ലടിക്കോട് ബാലാസ് സിനിമാസിൽ ദിവസവും മൂന്ന് പ്രദർശനങ്ങളാണുള്ളത്. നിറഞ്ഞ സദസിലാണ ് സിനിമ പ്രദർശിപ്പിക്കപ്പെടുന്നത്. അത്മായരും സന്യസ്ഥരും വൈദികരും അടക്കം നൂറുകണക്കിനാളുകളാണ് സിനിമ കാണാൻ എത്തുന്നത്.
പല ഇടവകകളും ഒരുമിച്ച് നൂറുകണക്കിന് ടിക്കറ്റുകളെടുത്താണ് സിനിമ കാണാൻ എത്തുന്നത്. സിസ്റ്റർ റാണി മരിയയുടെ ജീവിതത്തിൽ സംഭവിച്ചതെല്ലാം അതേപടി അഭ്രപാളികളിൽ പകർത്തിയിരിക്കുകയാണ്.
മുഖമില്ലാത്തരുടെ മുഖമായി മാറിയ, അക്ഷരാഭ്യാസമില്ലാത്ത ആദിവാസികളുടെ ഉന്നമനത്തിനായി ധീരമായ നേതൃത്വം നൽകുകയും സമൂഹത്തിൽ പിന്തള്ളപ്പെട്ടവരുടെ ആശ്രയമായി നിലകൊള്ളുകയും ചെയ്ത സിസ്റ്ററുടെ ജീവിതം കൃത്യമായി അഭ്രപാളികളിയിലെത്തിച്ചിട്ടുണ്ട്. ജില്ലയിൽ 6 തീയേറ്ററുകളിൽ പ്രദർശനം നടക്കുന്നുണ്ട്.