ഗോവണിയിൽ നിന്നു വീണ് യുവതി മരിച്ചു
1373304
Saturday, November 25, 2023 10:54 PM IST
വടക്കഞ്ചേരി: ഗോവണിയിൽ നിന്നു കാൽ തെന്നി വീണ് യുവതി മരിച്ചു.അഞ്ചുമൂർത്തിമംഗലം ചോഴിയംകാട് അബ്ദുൾ ഷുക്കൂർ ഭാര്യ ഫസീല (39) യാണ് മരിച്ചത്.ഇന്നലെ (ശനി) രാവിലെ ഒമ്പതോടു കൂടിയാണ് സംഭവം. വീടിന് മുകളിൽ തുണിയിട്ട് താഴേക്ക് ഇറങ്ങി വരുന്നതിനിടെ വഴുതി വീഴുകയായിരുന്നു. ഉടൻ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.കബറടക്കം നടത്തി.തലയടിച്ച് വീണതാണ് മരണകാരണമായത്. മക്കൾ: ഷാഫി, ഫിയനസ്രി. ഇരവളപ്പിൽ ബാപ്പു - റുക്കിയ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ഫൈസൽ, നൗഫൽ, പരേതനായ ഫസൽ.