വടക്കഞ്ചേരി സെന്റ് ഫ്രാൻസിസ് സ്കൂളിൽ കിഡ്സ് ബോണാൻസ
1373215
Saturday, November 25, 2023 1:57 AM IST
വടക്കഞ്ചേരി: വർണാഭമായ പരിപാടികളോടെ വടക്കഞ്ചേരി സെന്റ് ഫ്രാൻസിസ് സ്കൂളിൽ കിഡ്സ് ബോണാൻസ നടന്നു. മൃദംഗ വിസ്മയം കുഴൽമന്ദം രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പാലക്കാട് നർക്കോട്ടിക് ഡിവൈഎസ്പി മനോജ്കുമാർ, ടിഒആർ പ്രൊവിൻഷ്യാൾ സുപ്പീരിയർ ഫാ.തോമസ് പാലക്കുടിയിൽ, വൈസ് പ്രൊവിൻഷ്യാൾ ഫാ.സിബി ഏറത്ത്, പ്രിൻസിപ്പൽ ഫാ.ജോബി കോഴികൊത്തിയേക്കൽ, വൈസ് പ്രിൻസിപ്പൽ ഫാ.ആനന്ദ്, സ്കൂൾ മാനേജർ ഫാ. മാത്യു പുത്തൻപറമ്പിൽ, സ്കൂൾ ട്രഷറർ ഫാ.ബേബി പാറേക്കാട്ടിൽ, ഫാ. തോമസ് പൂത്തറ, ഫാ.ആന്റണി, ഫാ.ജിബിൻ, ഫൊറോന വികാരി ഫാ. ജെയ്സൺ കൊള്ളന്നൂർ, ഇളവമ്പാടം പള്ളി വികാരി ഫാ.മാത്യു ഞൊങ്ങിണിയിൽ, പിടിഎ പ്രസിഡന്റ് റോബിൻ നീലിയറ, വൈസ് പ്രസിഡന്റ് വർഷ കണ്ണൻ, വിവിധ കോൺവന്റുകളിലെ സിസ്റ്റേഴ്സ് തുടങ്ങിയവർ പങ്കെടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.